ഇ എം എസ്സിനും മന്നത്തു പദ്മനാഭനും തമ്മിലെന്ത്?
ചോദ്യം ഒന്നു കൂടി വ്യക്തമാക്കാം .
ഒരു വോട്ടിംഗ് വന്നാല്‍ നിങ്ങള്‍ ഇവരില്‍ ആര്‍ക്കു വോട്ടു ചെയ്യും ?
സംശയമുണ്ടോ ,ഇ എം എസ്സിന് എന്നാവാം ഭൂരിപക്ഷത്തിന്റെ മറുപടി . മന്നം ആര് ? സവര്‍ണ്ണന്‍ ,പിന്തിരിപ്പന്‍, വിമോചനസമരനായകന്‍.
നല്ലത് .
എന്നാല്‍ ഒരു കാര്യത്തിലെങ്കിലും ഇ എം എസ്സിനേക്കാള്‍ തലപ്പൊക്കം തന്റെ ജീവിതം കൊണ്ട് നേടിയെടുക്കാന്‍ ശ്രീ മന്നത്തിനു കഴിഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുമ്പോള്‍ ദയവായി നെറ്റി ചുളിയാതിരിക്കുക .സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഒരു സവിശേഷ ഘട്ടത്തില്‍ വച്ച്, തന്റെ പേരിനൊപ്പം നീണ്ടുനിന്ന പിള്ള എന്ന വാല്‍ക്കഷ്ണം ധൈര്യപൂര്‍വ്വം മുറിച്ചു നീക്കി ,ജാതീയത യുടെ ചെകിട്ടത്ത് കടുത്ത പ്രഹരം ഏല്‍പ്പിക്കാന്‍ മന്നത്തിനായി .
ഇനി ഇ എം എസ്സിനെ നോക്കുക .
തന്റെ ജീവിതം മുഴുവന്‍ അദ്ദേഹം ജീവിച്ചു തീര്‍ത്തത് ശങ്കരന്‍ നമ്പൂതിരിപ്പാടായിട്ടായിരുന്നുവെന്നത് ചരിത്രം .
അദ്ദേഹം ഒപ്പിട്ടിരുന്നതുപോലും നമ്പൂതിരിപ്പാട് എന്നെഴുതിയായിരുന്നു .
സാമൂഹികമായ സകല അസമത്വത്തിനുമെതിരെ ശബ്ദിച്ചു കൊണ്ടിരുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരത്തിരുന്നുകൊണ്ട് മന്നത്തിനേക്കാള്‍ മാതൃകാപരമായ ഒരു നിലപാടെടുക്കാന്‍ ചരിത്രപരമായ ബാധ്യതയുണ്ടായിരുന്നില്ലേ, ഇ എം എസ്സിന്?
എന്തുകൊണ്ടാവാം തന്റെ പേരിലെ വാല്‍ക്കഷ്ണം മുറിച്ചു കളയാന്‍ അവസാനം വരെ അദ്ദേഹം തയ്യറാവാതിരുന്നത് ?
എന്താണ് അദ്ദേഹത്തിന്റെ മനസ്സിനെ അതില്‍ നിന്ന് വിലക്കിയിരുന്നത് ?
സ്ഥിതിസമത്വത്തിനും അവസരസമത്വത്തിനും വേണ്ടിയുള്ള നമ്മുടെ പോരാട്ടങ്ങള്‍ വേണ്ടപോലെ ക്ലച്ചു പിടിക്കാതെ പോയതിനും പോവുന്നതിനും നേതൃസ്ഥാനം കയ്യാളുന്നവരുടെ ചരിത്രത്തിനൊപ്പം ഉയരാന്‍ തയ്യാറാവാത്ത വിമുഖതയല്ലേ കാരണം?
വാല്‍ക്കഷ്ണം( മുറിച്ചു നീക്കാന്‍ പാടില്ലാത്തത്): അമ്മച്ചിയാണേ, ഈ ലേഖകന്‍ ഒരു കരയോഗത്തിലും മെമ്പറല്ല .

No comments:
Post a Comment